Kerala News

സര്‍ക്കാര്‍ സ്പ്രിംഗ്ലര്‍ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; എം എം ഹസന്‍

MM Hassan takes over as UDF convenor - KERALA - GENERAL | Kerala Kaumudi  Online

സര്‍ക്കാര്‍ സ്പ്രിംഗ്ളര്‍ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍. നിലവിലെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം. അഴിമതി മൂടിവയ്ക്കാനാണ് റിപ്പോര്‍ട്ടിന് മേല്‍ റിപ്പോര്‍ട്ട് തേടി പുതിയ സമിതിയെ ചുമതലപ്പെടുത്തുന്നത്. സി. എം. രവീന്ദ്രനെ ചോദ്യംചെയ്താല്‍ അന്വേഷണം മുഖ്യമന്ത്രിയിലെത്തുമെന്നും ഹസന്‍ കൊല്ലത്ത് നടന്ന മീറ്റ് ദ പ്രസില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സ്പ്രിംഗക്‌ളര്‍ കരാറുമായി ബന്ധപ്പെട്ട് ആദ്യ സമിതിയുടെ കണ്ടെത്തലുകള്‍ പരിശോധിക്കാന്‍ പുതിയ സമിതിയെ ചുമതലപ്പെടുത്തിയത്. റിട്ട. ജില്ലാ ജഡ്ജി ശശിധരന്‍ നായരാണ് സമിതിയുടെ അധ്യക്ഷന്‍. മാധവന്‍ നമ്പ്യാര്‍ അധ്യക്ഷനായ ആദ്യ സമിതി കരാറില്‍ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിരുന്നു. ആദ്യ സമിതിയുടെ കണ്ടെത്തലുകള്‍ പുനഃപരിശോധിക്കാനാണ് പുതിയ കമ്മിറ്റി. കമ്പനിയെ തെരഞ്ഞെടുത്തതില്‍ വീഴ്ച സംഭവിച്ചെന്നായിരുന്നു മാധവന്‍ നമ്പ്യാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. മന്ത്രിസഭാ തീരുമാനം ഇല്ലാതെ കരാര്‍ നല്‍കിയത് ചട്ടവിരുദ്ധമാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!