
ചുവരെഴുത്തുകളും പോസ്റ്ററുകളും വാഹനപ്രചരണ ജാഥകളുമെല്ലാമായി ഓരോ തെരഞ്ഞെടുപ്പു കാലവും പൊടിപാറുന്ന പതിവുണ്ട് കേരളത്തിന്. വാഗ്ദാനങ്ങളും വിമര്‍ശനങ്ങളുമെല്ലാം പാരഡി പാട്ടിന്റേയും മറ്റും അകമ്പടിയോടെ വിളിച്ചുപറയുന്ന പ്രചരണ വാഹനങ്ങളെ നോക്കി നിന്നു പോവാറുമുണ്ട്.

എന്നാല്‍ കോവിഡെന്ന മഹാമാരി കളം നിറഞ്ഞ് നില്ക്കുന്ന സാഹചര്യത്തില്‍ പ്രചരണ വാഹനങ്ങളുടേയും മറ്റും അഭാവം തെരഞ്ഞെടുപ്പങ്കത്തിന് അല്‍പ്പം നിറം കെടുത്തിയിട്ടുണ്ട് എന്ന് പറയാതെ വയ്യ.

ആ ഒരു വിടവു നികത്തുക എന്ന കര്‍മ്മം ഏറ്റെടുത്തിരിക്കുന്നത് ഇപ്പോള്‍ ഡിജിറ്റല്‍ മാധ്യമങ്ങളാണ്. വലിയ പാര്‍ട്ടി കൊടികളും ചിരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ കട്ടൗട്ടുകളുമെല്ലാം ഇന്ന് മൊബൈല്‍ സ്ക്രീനിന്റെ ആറിഞ്ചു വലിപ്പത്തില്‍ ലഭ്യമാണ്.

മാറുന്ന കാലത്ത് ഏറ്റവും ഉപയോഗപ്രദമായതും ഓരോ വ്യക്തിയിലേക്കും ഇറങ്ങിച്ചെല്ലാന്‍ സഹായകമാവുന്നതും പരിസ്ഥിതിയ്ക്ക് യാതൊരുവിധ ബാധിപ്പും ഏര്‍പ്പെടുത്താത്തതും എല്ലാമായി സ്ഥാനാര്‍ത്ഥികളും പാര്‍ട്ടിക്കാരും എല്ലാം ഇന്ന് ഡിജിറ്റല്‍ മാധ്യമങ്ങളെ ഉറ്റു നോക്കുന്നുണ്ട്.

പലവര്‍ണ്ണങ്ങളിലും തരത്തിലുമെല്ലാം ചിത്രങ്ങളായും വീഡിയോ ഓഡിയോ രൂപങ്ങളിലായും വളരേ ചെലവു കുറഞ്ഞ രീതിയില്‍ ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്താന്‍ കഴിയുന്നൂ എന്നതു തന്നെയാണ് ഇതിന്റെ സവിശേഷത. എന്തായാലും തെരഞ്ഞെടുപ്പ് ഗോദ ഉണര്‍ന്നു കഴിഞ്ഞു. കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലൂടെ തീ പാറുന്ന പോരാട്ടം തന്നെ പ്രതീക്ഷിക്കാവുന്നതാണ്.

