
തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 19. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബർ 20 ന് നടക്കും. നവംബർ 23 ആണ് സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.കോവിഡ് പശ്ചാത്തലത്തിൽ മൂന്നുഘട്ടങ്ങളിലായി ഡിസംബർ 8, 10, 14 തീയതികളിലാണ് വോട്ടെടുപ്പ്. ഡിസംബർ 16ന് വോട്ടെണ്ണൽ നടക്കും. രാവിലെ 7 മുതൽ വൈകിട്ട് 6വരെയാണ് വോട്ടെടുപ്പ്. 16ന് രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. 1200 തദ്ദേശ സ്ഥാപനങ്ങളിൽ 1199 സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. മട്ടന്നൂർ നഗരസഭയിൽ തിരഞ്ഞെടുപ്പ് നടക്കില്ല.
കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും പോസ്റ്റല്‍ വോട്ടിന് സൗകര്യം ഉണ്ടാകും. തെരഞ്ഞെടുപ്പ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും. മാസ്‌ക്ക്, ഗ്ലൗസ്, സാനിറ്റൈസര്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ കര്‍ശനമായി നടപ്പിലാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വോട്ടെടുപ്പ് സമയം രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുമണിവരെയാണ്. എല്ലാ ജില്ലകളിലും വോട്ടെണ്ണല്‍ ഡിസംബര്‍ 16 നാണ്. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 12 ന് പ്രസിദ്ധീകരിക്കും. അന്നുതന്നെ റിട്ടേണിംഗ് ഓഫീസര്‍ എല്ലാ വാര്‍ഡിലെയും തെരഞ്ഞെടുപ്പ് നോട്ടീസ് പ്രസിദ്ധീകരിക്കും. ക്രിസ്തുമസിന് മുന്‍പ് പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്നതിന് നടപടി സ്വീകരിക്കും.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ചാണ് വോട്ടിംഗ്. വോട്ടിംഗ് മെഷീനുകളുടെ പരിശോധന പൂര്‍ത്തിയായി വരുന്നുണ്ട്. നവംബര്‍ 10 ഓടെ ആ പ്രവര്‍ത്തനം പൂര്‍ത്തിയാകും. കൊവിഡ് പശ്ചാതലത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് മാസ്‌ക്ക് സാനിറ്റൈസര്‍, ഗ്ലൗസ്, ഫെയിസ് ഷീല്‍ഡ് എന്നിവ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കും.
സംസ്ഥാനത്ത് 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണുള്ളത്. അതില്‍ 1199 സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. 941 ഗ്രാമപഞ്ചായത്ത് 152 ബ്ലോക്ക് പഞ്ചായത്തുകള്‍ 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികളിലേക്കും ആറ് കോര്‍പറേഷനുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. 941 ഗ്രാമപഞ്ചായത്തുകളില്‍ 15,962 വാര്‍ഡുകളാണ്. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 2080 വാര്‍ഡുകളും 14 ജില്ലാ പഞ്ചായത്തുകളിലായി 331 വാര്‍ഡുകളും 86 മുനിസിപ്പാലിറ്റികളിലായി 3078 വാര്‍ഡുകളും ആറ് കോര്‍പറേഷനുകളില്‍ 414 വാര്‍ഡുകളും അടക്കം 21865 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.

