National News

തമിഴ് നാട് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഡി.എം.കെ മുന്നേറ്റം

  • 22nd February 2022
  • 0 Comments

തമിഴ്‌നാട്ടിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഡി.എം.കെ മുന്നേറ്റം. ചെന്നൈ, കോയമ്പത്തൂർ, സേലം അടക്കമുള്ള 21 കോർപറേഷനിലും ഡി.എം.കെക്കാണ് ഭൂരിപക്ഷം. രണ്ടാം സ്ഥാനത്തുള്ള എ.ഐ.എ.ഡി.എം.കെ ഏറെ പിന്നിലാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെ തിരിച്ചടി നേരിട്ട കോയമ്പത്തൂർ അടക്കമുള്ള ജില്ലകളിൽ വൻമുന്നേറ്റമാണ് പാർട്ടിക്കുണ്ടായത്. ബി.ജെ.പിക്കും കമൽഹാസന്റെ പാർട്ടിക്കും നേട്ടമുണ്ടാക്കാനായില്ല. വൈകീട്ട് 3.30 വരെയുള്ള റിപ്പോർട്ട് പ്രകാരം വിജയ് മക്കൾ ഇയക്കത്തിന് പുതുക്കോട്ടൈ മുനിസിപ്പാലിറ്റിയിൽ ഒരു സീറ്റ് ലഭിച്ചു. വനിതാ ലീഗ് അഖിലേന്ത്യാ അധ്യക്ഷ ഫാത്തിമ മുസഫർ ചെന്നൈ കോർപറേഷനിലെ എഗ്മൂർ വാർഡിൽ […]

പട്ടാമ്പി നഗരസഭയിൽ എൽഡിഎഫിന് പിന്തുണ നൽകുമെന്ന് കോൺഗ്രസ് വിമത സംഘടന

  • 17th December 2020
  • 0 Comments

പട്ടാമ്പി നഗരസഭയിൽ എൽഡിഎഫിന് പിന്തുണ നൽകുമെന്ന് കോൺഗ്രസ് വിമത സംഘടനയായ വി ഫോർ പട്ടാമ്പി.പട്ടാമ്പിയില്‍ 11 സീറ്റ് യുഡിഎഫിനും 10 സീറ്റ് എല്‍ഡിഎഫിനും ലഭിച്ചു. 6 സീറ്റ് ലഭിച്ച വി ഫോർ പട്ടാമ്പി എല്‍ഡിഎഫിനെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചത്. യു.ഡി.എഫിന്റെ പരാജയത്തിന് കാരണം ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠൻ, കെ.പി.സി.സി വൈസ് പ്രസിഡന്റ് സി.പി. മുഹമ്മദ് എന്നിവരാണെന്ന് വി ഫോർ പാട്ടാമ്പി നേതാവ് ടി.പി ഷാജി പറഞ്ഞു. സ്വതന്ത്രരുടെ പിന്തുണയോടെ വർക്കല നഗരസഭയും ഇടതുമുന്നണി […]

കേരളത്തിൽ എൽഡിഎഫിന് മുന്നേറ്റം

  • 16th December 2020
  • 0 Comments

വോട്ടെണ്ണൽ ആദ്യ പകുതി പിന്നിടുമ്പോൾ എൽഡിഎഫ് വ്യക്തമായ മുന്നേറ്റം നടത്തുന്നു. കോർപറേഷനിൽ മാത്രമാണ് യുഡിഎഫുമായി ഇഞ്ചോടിഞ്ച് പോരാട്ടമുള്ളത്. ബാക്കി മുനിസിപ്പാലിറ്റി, ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലെല്ലാം വ്യക്തമായ ലീഡ നിലനിർത്തിയാണ് എൽഡിഎഫ് കുതിക്കുന്നത്. ആറ് കോർപറേഷനുകളിൽ നാലിടത്ത് എൽഡിഎഫും, രണ്ടിടത്ത് യുഡിഎഫുമാണ് മുന്നേറുന്നത്. 86 മുനിസിപ്പിാലിറ്റികളിൽ 39 ഇടത്ത് എൽഡിഎഫും, 41 ഇടത്ത് യുഡിഎഫുമാണ് മുന്നേറുന്നത്. 14 ജില്ലാ പഞ്ചായത്തുകളിൽ 10 ിടത്ത് എൽഡിഎഫാണ് ലീഡ് ചെയ്യുന്നത്. നാലിടത്ത് യുഡിഎഫും. 152 ബ്ലോക്ക് പഞ്ചായത്തിൽ 110 ഇടത്ത് […]

തദ്ദേശ തിരഞ്ഞെടുപ്പ് ;70%കഴിഞ്ഞ് പോളിംഗ്

  • 8th December 2020
  • 0 Comments

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒന്നാംഘട്ടത്തിൽ സംസ്​ഥാനത്തെ അഞ്ച്​ ജില്ലകളി​ൽ വോട്ടെടുപ്പ് തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ട​ തെരഞ്ഞെടുപ്പ്​. 395 തദ്ദേശ സ്ഥാപനങ്ങളിലായി 6910 വാര്‍ഡുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ്. 88,26,620 വോട്ടര്‍മാര്‍ വിധിയെഴുതും. ആദ്യ മണിക്കൂറുകളിൽ തന്നെ മികച്ച പോളിങ്ങാണ്​ രേഖപ്പെടുത്തിയത്​. വോട്ടിങ് അവസാനിക്കാൻ മണിക്കൂറിൽ താഴെ മാത്രം ശേഷിക്കേ പോളിങ് ശതമാനം 70നും മുകളിലെത്തി.അതേസമയം, ചിലയിടങ്ങളിൽ യന്ത്രങ്ങൾ പണിമുടക്കിയതോടെ വോ​ട്ടെടുപ്പ്​ വൈകിയാണ്​ ആരംഭിച്ചത്​. കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം […]

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിംഗ് 60%പിന്നിട്ടു

  • 8th December 2020
  • 0 Comments

തദ്ദേശ തിരഞ്ഞെടുപ്പ് ആദ്യഘട്ടം പുരോഗമിക്കവേ കനത്ത പോളിംഗ് ആണ് രേഖപ്പെടുത്തുന്നത് .കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ സംസ്​ഥാനത്തെ അഞ്ച്​ ജില്ലകളിലേക്കുള്ള​ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്​ തുടരുന്നു. പോളിംഗ് 60%പിന്നിട്ടു ആദ്യ മണിക്കൂറുകളിൽ തന്നെ മികച്ച പോളിങ്ങാണ്​ രേഖപ്പെടുത്തിയത്​.

തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിംഗ്

  • 8th December 2020
  • 0 Comments

തദ്ദേശ തെരഞ്ഞെടുപ്പ് ആദ്യ ഘട്ടം നടക്കുന്ന അഞ്ച് ജില്ലകളില്‍ ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിംഗ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 7.55 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. തിരുവനനന്തപുരം ജില്ലയില്‍ 6.98 ശതമാനവും കൊല്ലം ജില്ലയില്‍ 7.68 ശതമാനവും പത്തനംതിട്ട ജില്ലയില്‍ 8.16 ശതമാനവും ആലപ്പുഴ ജില്ലയില്‍ 7.92 ശതമാനവും ഇടുക്കി ജില്ലയില്‍ 7.53 ശതമാനവും വോട്ടിംഗ് രേഖപ്പെടുത്തി.ഇതുവരെ വോട്ട് ചെയ്തിരിക്കുന്നവരില്‍ ഒന്‍പത് ശതമാനം പുരുഷ വോട്ടര്‍മാരാണ്. 6.25 ശതമാനം സ്ത്രീവോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തി. ജില്ലകളില്‍ ആദ്യഘട്ടത്തില്‍ ശക്തമായ പോളിംഗാണ് […]

പ്രത്യേക ബാലറ്റ് : 2,200 പേരുടെ പട്ടികഇതുവരെ ലഭിച്ചു

  • 7th December 2020
  • 0 Comments

ജില്ലയിലെ കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായുള്ള പ്രത്യേക ബാലറ്റ് വിതരണത്തിന് ഇതിനോടകം ലഭിച്ചത് 2,200 പേരുടെ പട്ടിക. കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടവകാശം നഷ്ടപ്പെടാതിരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. സ്‌പെഷ്യല്‍ പോളിങ്ങ് ഓഫീസര്‍, സ്‌പെഷ്യല്‍ പോളിങ്ങ് അസിസ്റ്റന്റ്, ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങിയ ടീം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പിപിഇ കിറ്റ് ധരിച്ച് വീടുകളിലെത്തിയാണ് പ്രത്യേക ബാലറ്റ് വിതരണം നടത്തുന്നത്. ഇവര്‍ക്ക് പ്രത്യേകം വാഹന സൗകര്യവും […]

തദ്ദേശതെരഞ്ഞെടുപ്പ്; ജില്ലയിൽ പ്രചാരണം ഇന്നു സമാപിക്കും; കൊട്ടിക്കലാശം പാടില്ല

  • 6th December 2020
  • 0 Comments

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ പ്രചാരണം ജില്ലയിൽ ഇന്ന് വൈകിട്ട് ആറിനു സമാപിക്കും. തികച്ചും കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു നടത്തിയ പൊതു പ്രചാരണങ്ങൾക്കാണ് ഇന്ന് തിരശീല വീഴുന്നത്. മുൻ കാല തിരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ ഒടുവിൽ കാണാറുള്ള കൊട്ടിക്കലാശങ്ങൾ ഇക്കുറി ഉണ്ടായിരിക്കില്ല. കോവിഡ് വ്യാപനം കണക്കിലെടുത്ത് കൊട്ടിക്കലാശങ്ങൾ തെരഞ്ഞെടുപ്പു കമ്മിഷൻ കർശനമായി തടഞ്ഞിട്ടുണ്ട്. ഇതിനു വിപരീതമായി പ്രവർത്തിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. പകര്‍ച്ച വ്യാധി നിരോധന നിയമപ്രകാരമായിരക്കും കേസെടുക്കുക […]

കലാശ കൊട്ടുകളില്ല ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലെ പരസ്യ പ്രചാരണത്തിന് നാളെ അവസാനം

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ആദ്യഘട്ടം നടക്കുന്ന ജില്ലകളിലെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. കോവിഡ് പശ്ചാത്തലത്തില്‍ പതിവ് കലാശകൊട്ടുകള്‍ ഇത്തവണയും ഉണ്ടാവില്ല. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് എത്തിയതോടെ മത്സരം ചൂടുപിടിക്കുകയാണ്. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പരസ്യ പ്രചാരണത്തിനാണ് നാളെ കൊടിയിറങ്ങുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ പ്രചാരണത്തിന് നിയന്ത്രണങ്ങളുണ്ടെങ്കിലും അവസാന മണിക്കൂറുകളിലും പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് ഉറപ്പിക്കുകയാണ് മുന്നണികള്‍. നേതാക്കളാകട്ടെ ആരോപണ പ്രത്യാരോപണങ്ങള്‍ കൊഴിപ്പിക്കുന്നു. പ്രാദേശിക പ്രശ്നങ്ങളേക്കാള്‍ വിവാദങ്ങള്‍ക്കാണ് […]

തദ്ദേശ തിരഞ്ഞെടുപ്പ്; സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണത്തിന് അധിക മാര്‍ഗനിര്‍ദേശങ്ങള്‍

കൊവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ ഉള്ളവര്‍ക്കും ഏര്‍പ്പെടുത്തിയ സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്യുന്നതിന് സംസ്ഥാന തെരഞ്ഞടെുപ്പ് കമ്മീഷന്‍ അധിക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് നേരിട്ട് നല്‍കുന്നതിന് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് സമാനമായ തസ്തികയിലുള്ളവര്‍ വേണമെന്ന് നിര്‍ബന്ധമില്ല. സ്പെഷ്യല്‍ പോളിംഗ് ഓഫീസര്‍മാരായി വില്ലേജ് ഓഫീസര്‍ തസ്തികയിലുള്ളവരെയോ അതിന് സമാനമായ തസ്തികയിലുള്ളവരെയോ കൂടി പരിഗണിക്കും. സ്പെഷ്യല്‍ വോട്ടര്‍ ഫോറം 19 ബി യിലെ അപേക്ഷ കൈപ്പറ്റി ഒപ്പിട്ട് നല്‍കുകയും ബാലറ്റ് പേപ്പര്‍ കൈമാറുകയും ചെയ്താല്‍ മാര്‍ക്ക്ഡ് കോപ്പിയില്‍ അയാളുടെ […]

error: Protected Content !!