National News

ഇ.വി.എം തകരാറിലായതിന് പിന്നില്‍ ബി.ജെ.പി സര്‍ക്കാര്‍; 55 ബൂത്തുകളിലെ പോളിങ് റദ്ദാക്കണമെന്ന് ആര്‍.ജെ.ഡി

ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം പുരോഗമിക്കവേ 55 ബൂത്തുകളിലെ പോളിങ് റദ്ദാക്കണമെന്ന് ആവശ്യവുമായി ആര്‍.ജെ.ഡി സ്ഥാനാര്‍ഥി രംഗത്ത്. ജാമുയി നിയമസഭാ മണ്ഡലത്തിലെ ആര്‍.ജെ.ഡി സ്ഥാനാര്‍ഥി വിജയ് പ്രകാശാണ് ആവശ്യവുമായി രംഗത്തെത്തിയത്.

ജാമുയിയിലെ ഈ പോളിംഗ് ബൂത്തുകളിലെ ഇവിഎമ്മുകള്‍ മാറ്റിസ്ഥാപിച്ചിട്ടും പ്രവര്‍ത്തിക്കുന്നില്ലെന്ന് വിജയ് പ്രകാശ് പറഞ്ഞു. ഇവിഎമ്മുകള്‍ പ്രവര്‍ത്തിക്കാത്തതിന് ആര്‍ജെഡി സ്ഥാനാര്‍ത്ഥി കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും കുറ്റപ്പെടുത്തി.

മുന്‍ കേന്ദ്രമന്ത്രി ദിഗ്‌വിജയ് സിംഗിന്റെ മകളും മുന്‍ ഷൂട്ടിങ് താരവുമായ ബിജെപി സ്ഥാനാര്‍ത്ഥി ശ്രേയസി സിംഗിനെതിരെയാണ് ആര്‍ജെഡിയുടെ വിജയ് പ്രകാശ് മത്സരിക്കുന്നത്. ദലിത്, മുസ്‌ലം വിഭാഗങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള സീറ്റിലെ സിറ്റിങ് എം.എല്‍.എയാണ് വിജയ് പ്രകാശ്.

കോവിഡ് പകര്‍ച്ചവ്യാധിയുടെ സമയത്ത് നടക്കുന്ന ആദ്യത്തെ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പാണിത്. 16 ജില്ലകളിലെ 71 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!