Kerala Local

ഭിന്ന ശേഷി കുട്ടികൾക്ക് പി.ടി.എ നിർമ്മിച്ചു നൽകിയവീടിൻ്റെ താക്കോൽദാനം വിനോദ് കോവൂർ നിർവ്വഹിച്ചു

കുന്ദമംഗലം ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികളായ രണ്ട് ഭിന്നശേഷി കുട്ടികൾക്കാണ് കുന്ദമംഗലം ഹയർ സെക്കൻ്ററി സ്കൂൾ പിടിഎ കമ്മിററി വീട് നിർമ്മിച്ച് നൽകിയത്. പ്രശസ്ത സീരിയൽ സിനിമാനടൻ വിനോദ് കോവൂർ താക്കോൽദാനം നിർവഹിച്ചു.. അദ്ധ്യാപകരും, രക്ഷിതാക്കളും, വിദ്യാർത്ഥികളും, മറ്റ് അംഗങ്ങളും ചേർന്നാണ് വീട്ടീൻ്റെ പണി പൂർത്തികരിച്ചത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവ് മുഖ്യ പ്രഭാഷണം നടത്തി,ചെയർ മാനും ഗ്രാമ പഞ്ചായത്ത് മെമ്പറുമായ എം വി ബൈജു അദ്ധ്യക്ഷത വഹിച്ചു.കൺവീനറും പി ടി എ പ്രസിഡന്റും ആയ ജയപ്രകാശ് സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ കമ്മിറ്റി മെമ്പർ ഹിതേഷ് കുമാർ, പി.ടി എ വൈസ് പ്രസിഡണ്ട് ഒ. സലീം, കുന്ദമംഗലം ഹയർ സെക്കന്ററിപ്രിൻസിപ്പൾ കല ,കുന്ദമംഗലം ഹൈസ്കൂൾ ഹെഡ് മാസ്റ്റർ പ്രേമ രാജ്, എൻ എസ് എസ് ജില്ലാ കോർഡിനേറ്റർ ശ്രീജിത്ത് ,അമ്പിളി ടീച്ചർ ,സുധി കെ ,
രാജ നാരായണൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു,ഷിജു കുന്നുമ്മൽ നന്ദി പറഞ്ഞു. കുട്ടികൾക്കുള്ള മൊമെന്റോ കൃഷ്ണൻ മാസ്റ്റർ നൽകി. ജോലിക്ക് നേതൃത്വം നൽകിയ ശിവാനന്ദനും ഷിജു മുപ്രമ്മൽ എന്നിവർ ങ്ങ് വിനോദ് കോവൂർ ഉപഹാരം നൽകി വീട്ടിലേക്ക് ആവിശ്യ മായ സാധന സാമഗ്രികൾ ഉദാര മതികളായ നാട്ടുകാർ നൽകി .താക്കോൽ ദാന ചടങ്ങ് നടത്തിയ വിനോദ് കോവൂർ വീട്ടിലേക്ക് ഒരു ചാക്ക് അരിയും നൽകി

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!