
2019-20 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ അടക്കാനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടി.രാജ്യത്ത് ആദായനികുതി റിട്ടേൺ അടയ്ക്കാനുള്ള അവസാന തീയതി നീട്ടി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നികുതി റിട്ടേൺ അടക്കാനുള്ള തീയതി ഡിസംബർ 31 വരെ നീട്ടിയതായി ആദായ നികുതി വകുപ്പ് ട്വിറ്ററിലൂടെ അറിയിച്ചു.2020 ഒക്ടോബർ 31 വരെയാണു നേരത്തേ തീയതി നിശ്ചയിച്ചിരുന്നത്. 2019 ഏപ്രിൽ 1 മുതൽ 2020 മാർച്ച് 31 വരെയുള്ള കാലയളവിലെ വരുമാനത്തിൻെറ നികുതിയാണിത്.

