ലക്ഷദ്വീപിലേക്ക് കൊറോണക്ക് നോ എൻട്രി

0
235

സിബഗത്തുള്ള.എം (ചീഫ് എഡിറ്റർ ജനശബ്ദം)

കൊറോണ വ്യാപനം പൂർണമായും തടയാൻ ലക്ഷദ്വീപിന്‌ സാധിച്ചത് സർക്കാരിന്റെയും ജനങ്ങളുടെയും സംയുക്ത പ്രവർത്തനം കൊണ്ടാണ്. പുറത്ത് നിന്നുള്ള തൊഴിലാളികളുടെ എൻട്രി പെർമിറ്റ് നിർത്തിവെച്ചും ദ്വീപിലേക്ക് വരേണ്ട ആളുകൾക്ക് ക്വറൻ്റയിൻ നിർബദ്ധ മാക്കിയുമാണ് കൊറോണയെ അകറ്റി നിർത്തിയതെന്ന് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ ജനശബ്ദം ചീഫ് എഡിറ്റർ എം സി ബ്ഗത്തുള്ള മായുള്ള സംഭാഷണത്തിൽ വ്യക്തമാക്കി .തുടക്കത്തിൽ തന്നെ ദ്വീപിലേക്ക്‌ വരുന്ന പുറത്ത് നിന്നുള്ള ദ്വീപ് കാരായ ജനങ്ങൾക്ക് കൊച്ചിയിൽ നിർബദ്ധ ക്വറന്റീന് സംവിധാനം ആണ് ഏർപ്പെടുത്തിയത്.

കോവിഡ് ടെസ്റ്റ് നടത്താനായി 4 സെന്ററുകൾ ആണ് ലക്ഷദ്വീപുകളിൽ പ്രവർത്തിക്കുന്നത്.ഗവ : ഓഫ് ഇന്ത്യ യുടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ദിനേശ്വർ ശർമ്മ ഐ പി എസ് (റിട്ടേഡ് )നേതൃത്വത്തിൽ ആണ് മുഴുവൻ മോണിറ്ററിങ്ങും നടക്കുന്നത്.എം പി എന്ന നിലയിൽ എനിക്ക്ജനങ്ങൾ സ്വയം ഏറ്റെടുത്ത കൊറോ പ്രതിരോധ

പ്രവർത്തനങ്ങൾ ജാഗ്രതക്കൊപ്പം പ്രതിരോധ മാർഗങ്ങളും ജനങ്ങളിൽ എത്തിച്ചു വളരെ അധികം നല്ല രീതിയിൽ ജനങ്ങൾ ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചിയിൽ ക്വാറന്റീനും കോവിഡ് ടെസ്റ്റ് ആയി ബന്ധപ്പെട്ടുള്ള ഒരുചീഫ് മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആണ് ഈ സേവനങ്ങൾ മുന്നോട്ട് പോകുന്നത് .ഓരോ ക്വറന്റീൻ സെന്ററുകളിലുമായി പോർട്ട് വിഭാഗത്തിൻ്റെയും, ലക്ഷദ്വീപ് പോലീസിന്റെയും, ആരോഗ്യ വകുപ്പിന്റെയും, റവന്യൂ വകുപ്പിന്റെയും, മറ്റു സന്നദ്ധ പ്രവർത്തകരുടെയും സേവനവും ലഭ്യമാണ്.

മൊത്തമായി 36 ദ്വീപുകളാണ് ലക്ഷദ്വീപിലുള്ളത് ഇവയിൽ 10 എണ്ണത്തിൽ ആണ് ജനവാസം ഉള്ളത്. ഏകദേശം എഴുപത്തി ഒന്നായിരം ആണ് മൊത്ത ജനസംഖ്യ.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ലോകത്തിന് തന്നെ മാതൃകയാക്കേണ്ട ഒരു സ്ഥലം ആണ് ലക്ഷദ്വീപ് .
വിദ്യാഭ്യാസരംഗവും യാതൊരു ബുദ്ധിമുട്ടും ഇല്ലാതെയാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്..പ്രൈമറി തലം മുതൽ സെക്കന്ററി തലം വരെ ഉള്ള എല്ലാ സ്കൂളുകളും പ്രവർത്തിിിക്കുന്നു. കൂടാതെ കാലിക്കറ്റ് യൂണിവേഴ്സിറ്റി യുടെ കീഴിലെ 3 സെന്ററുകളും ഇവിടെ പ്രവർത്തിക്കുന്നു.സ്കൂളുകളിൽ തെർമൽ സ്കാാനിംഗ് നടത്തിയ ശേഷമാണ് കുട്ടികളെ സ്കൂളുകളിൽ പ്രവേശിക്കുന്നത്.

ലക്ഷദ്വീപിൽ ഉള്ള പല സ്റ്റെയിറ്റുകളിൽ ജോലി ചെയ്യുന്നവർ ഉണ്ട് അവർ നാട്ടിലേക്ക് മടങ്ങുമ്പോൾ കൊച്ചിയിൽ ക്വാറൻ്റയിൻ നിർബദ്ധമാണ്. വ്യക്തികൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിൽ അതിനായി കൊച്ചിയിൽ തന്നെ ചികിത്സ നടത്തി ഭേധമായ ശേഷമാണ് ദ്വീപിലേക്ക് എത്തുന്നത്.ഇത്തരത്തിൽ ഉള്ള സംയുക്ത പ്രവർത്തനം കൊണ്ടാണ് കൊറോണ ബാധിക്കാത്ത പ്രദേശമായി ലക്ഷ ദ്വീപിനെ മാറ്റാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here