വാട്സാപ് സന്ദേശം പരിശോധിക്കണമെന്ന് ഇന്ത്യ; നീക്കത്തിനെതിരെ പ്രതിഷേധം

0
207
WhatsappIndia (@WhatsappIndia4) | Twitter

വ്യക്തികളുടെ വാട്സാപ് സന്ദേശങ്ങൾ പരിശോധിക്കാൻ അനുവദിക്കണമെന്ന ഇന്ത്യയുടെ നിലപാടിനെതിരെ വലിയ പ്രതിഷേധം. ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷനാണ് തീരുമാനത്തിൽ കടുത്ത എതിർപ്പ് അറിയിച്ചിരിക്കുന്നത്. വ്യക്തികൾ അയയ്ക്കുന്ന സന്ദേശങ്ങൾക്ക് നൽകുന്ന സ്വകാര്യതയാണ് വാട്സാപ്പിലേക്കും ടെലഗ്രാമിലേക്കും ആളുകളെ ആകർഷിക്കുന്നത്.ഈ ആപ്പുകളിലേക്കു പിൻവാതിൽ പ്രവേശനം ആവശ്യപ്പെടുന്ന രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യയും ചേർന്നിരിക്കുന്നത്. വർഷങ്ങളായി കേന്ദ്ര സർക്കാർ ഇതിനുള്ള അനുവാദം വാട്‌സാപ്പിനോട് ആരായുന്നുണ്ടെങ്കിലും അവർ തയാറായിരുന്നില്ല. വ്യക്തികൾക്കു നൽകുന്ന സ്വകാര്യതാ സുരക്ഷയിൽനിന്നു പിന്നോട്ടില്ലെന്നും എൻഡ്–ടു–എൻഡ് എൻക്രിപ്ഷൻ ഇന്ത്യയ്ക്ക് മാത്രമായി തുറന്നിടാൻ കഴിയില്ലെന്നും കമ്പനി വ്യക്തമാക്കി.
വാട്സാപ്പിലൂടെയുള്ള വ്യാജപ്രചാരണങ്ങളും കലാപാഹ്വാനങ്ങളും തടയണമെന്ന സുരക്ഷാ കാരണങ്ങളാണ് സർക്കാർ നിരത്തുന്നത്. ഇന്ത്യയും യുഎസുമടക്കം അഞ്ച് രാജ്യങ്ങളാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തുള്ളത്. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ പൊളിക്കണം എന്നതിൽ ഇന്ത്യ മറ്റു രാജ്യങ്ങള്‍ക്കൊപ്പം സംയുക്ത പ്രസ്താവന നടത്തിയത് അദ്ഭുതപ്പെടുത്തിയെന്ന് നിയമജ്ഞനും ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അപാര്‍ ഗുപ്ത പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here