Kerala

സുകൃതം – കോവിഡ് കാലത്ത് നിർധന രോഗികൾക്ക് ശാന്തിയുടെ കൈത്താങ്ങ്

നിർധനകുടുംബങ്ങൾക്കായി കുറഞ്ഞ ചിലവിൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ശാന്തി ഹോസ്പിറ്റൽ സുകൃതം* ആരോഗ്യ പാക്കേജിന് തുടക്കം കുറിച്ചു.

മെഡിക്കൽ കോളേജ് പോലുള്ള സർക്കാർ സ്ഥാപനങ്ങളെ ചികിത്സക്കായി ആശ്രയിക്കുന്ന നിർധനരായ രോഗികൾക്കു കുറഞ്ഞ നിരക്കിൽ തിരഞ്ഞെടുക്കപ്പെട്ട സർജ്ജറികൾ ചെയ്യുവാനുള്ള സൗകര്യം ആണ് സുകൃതം പദ്ധതിയി ലൂടെ സാധ്യമാകുന്നത്. ഒക്ടോബർ 10 മുതൽ ഡിസംബർ 31, 2020 വരെയാണ് സുകൃതം പദ്ധതിയിലൂടെ ആനുകൂല്യങ്ങൾ ലഭിക്കുക.

ജനറൽ സർജറി, ഗൈനക്കോളജി, ഇ.എൻ.ടി, ഓർത്തോ, യൂറോളജി എന്നീ വിഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സർജറികളും, തിമിര ശസ്ത്രക്രിയയുമാണ് സുകൃതം പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

IWT ട്രസ്റ്റ് യോഗത്തിൽ ചെയർമാൻ കുഞ്ഞാലി മാസ്റ്റർ സുകൃതം പദ്ധതി പ്രഖ്യാപിച്ചു . IWT ജനറൽ സെക്രട്ടറി അബ്ദുൾ ലത്തീഫ് എം, ശാന്തി ഹോസ്പിറ്റൽ സെക്രട്ടറി ഈ കെ മുഹമ്മദ്, ജനറൽ മാനേജർ മുബാറക് എം കെ. എന്നിവർ സന്നിഹിതരായിരുന്നു.

എക്കാലവും സാധാരണക്കാരന്റെ പ്രതീക്ഷയ്ക്ക് ഒപ്പം ആതുര സേവനത്തിന്റെ പടവുകൾ കയറുന്ന ശാന്തി ആശുപത്രി, സുകൃതം പദ്ധതിയിലൂടെ നിർധനരായ കുടുംബങ്ങൾക്ക് കൈത്താങ്ങാവുകയാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!