Kerala

നന്മ ബാലയരങ്ങ് ഓൺലൈൻ സംസ്ഥാന കലോത്സവം – 2020

സംസ്ഥാന തലത്തിൽ വിദ്യാർത്ഥികൾക്കായി നന്മ ബാലയരങ്ങ് “ഓൺലൈൻ കലോത്സവം” സംഘടിപ്പിക്കുന്നു. നവംബർ-1 മുതൽ മേഖലാതലത്തിലും നവ 15 മുതൽ ജില്ലാ തലത്തിലും , ഡിസംബറിൽ സംസ്ഥാനതലത്തിലുമായി LP,UP,HS, HSS തുടങ്ങി, എല്ലാ സിലബസ്സിലുമുള്ള വിദ്യാർത്ഥികൾക്കായി വിവിധ ഇനങ്ങളിൽ കലാ മത്സരം നടത്തും.


കുട്ടികളുടെ കലാ പ്രതിഭയുടെ വികാസത്തെ തടസ്സപ്പെടുത്തുന്നുണ്ട് കൊറോണക്കാലത്തെ പലതരം നിയന്ത്രണങ്ങൾ, വിദ്യാലയങ്ങളിൽ പോകാനാകാതെ, കുട്ടികൾ വീടുകളിൽ തളച്ചിടപ്പെട്ട അവസ്ഥയിലാണ്. ഇതിനെ സർഗ്ഗാത്മകമായി മറികടക്കുന്ന തിന്നും, കുട്ടികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനും കലാ പ്രവർത്തനങ്ങളിൽ സജീവമാകുന്നതോടെ സാധ്യമാവും. ഈയൊരു ലക്ഷ്യവുമായാണ് കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ കുട്ടികൾക്കായി രൂപീകരിച്ച ബാലയരങ്ങിന്റെ ആഭിമുഖ്യത്തിൽ പതിനായിരക്കണക്കിന് കുരുന്നു പ്രതിഭകളെ അണിനിരത്തി ഓൺലൈൻ കലോത്സവം ഒരുക്കുന്നത്.

കോവിഡ് പ്രതിരോധമാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ട് ഗ്രൂപ്പിനങ്ങൾ ഒഴിവാക്കിയാണ് കലോത്സവം നടത്തുന്നത്.
വിദ്യാർത്ഥികളും , രക്ഷിതാക്കളും വ്യത്യസ്ത കലാ മാധ്യമങ്ങളിൽ പ്രതിഭ തെളിയിച്ചവരും ഒത്തുചേരുന്ന ഈ കലോത്സവം കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന് പുത്തനുണർവ് പകരും. കലോത്സവ വിജയത്തിനായി സംസ്ഥാന – ജില്ലാ – മേഖല – യൂണിറ്റ് തലങ്ങളിൽ വിപുലമായ സംഘാടക സമിതികൾ രൂപീകരിച്ചു കഴിഞ്ഞു. നന്മയിലണിനിരന്ന കലാകാരന്മാർ കലോത്സവ വിജയത്തിനായി മുഖ്യ പങ്കുവഹിക്കും.

സ്ക്കൂൾ കലോത്സവം നടക്കാനിടയില്ലാത്ത സാഹചര്യത്തിൽ കേരളത്തിലെ വിദ്യാർത്ഥികൾക്കുള്ള വലിയ ആവിഷ്ക്കാര വേദിയും അംഗീകാരവുമായി ഈ കലോത്സവം മാറിത്തീരും. കോവിഡ് കാലത്ത് ഒരുക്കുന്ന വിപുലമായ ഒരു കലാ സാംസ്ക്കാരിക കൂട്ടായ്മയായാണ് ഈ കലോത്സവം വിഭാവനം ചെയ്യപ്പെടുന്നത്. ഒക്ടോബർ 10 മുതൽ 15 വരെയാണ് രജിസ്ടേഷൻ ചെയ്യേണ്ട സമയം, ഫീസ് ഇല്ല . ബന്ധപ്പെടേണ്ട Number – 9847438630, 099476 40632, 75580 16598

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!