ഇന്ത്യിൽ കോവിഡ് രോഗബാധിതരുടെ എണ്ണത്തിലെ വർധനവ് തുടരുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 81,484 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 63,94,069 ആയി.
കഴിഞ്ഞ ദിവസം മാത്രം 1,095 കോവിഡ് മരണപ്പെട്ടു. ആകെ മരണം 99,773 ആയി ഉർന്നു. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 9,42,217 പേർ ചികിത്സയിലാണ്. ഇതുവരെ 53,52,078 പേർ രോഗമുക്തരായി.

