ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ് തുടരുന്നു. രോഗ ബാധിതരുടെ എണ്ണം 62 ലക്ഷത്തിലേക്ക് ഉയരുകയാണ്. ഇന്നലെ മാത്രം 70,588 പേർക്ക് രോഗം സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 61,45,291 ആയി.
776 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെടുന്നത്. ഇത് കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകൾ നോക്കുമ്പോൾ കുറവാണെന്നത് ആശ്വാസമാണ്. ഇതോടെ ആകെ മരണസംഖ്യ 96,518 ആയി.
അതേസമം 83.01 ശതമാനമാണ് നിലവിൽ രാജ്യത്തെ രോഗമുക്തി നിരക്ക് എന്നത് ആശ്വാസമാണ്. രോഗം സ്ഥിരീകരിച്ച 51,01,397 പേർ രോഗമുക്തരായെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.

