സുരക്ഷാഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദ്ദേശത്തെ തുടർന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന് ഗൺമാനെ അനുവദിക്കും. രഹസ്യാനേഷണ വകുപ്പിന്റെതാണ് തീരുമാനം.കോഴിക്കോട് റൂറൽ എസ്പിക്ക് ഇന്റലിജൻസ് എഡിജിപി ഇതു സംബന്ധിച്ച് നിർദേശം നൽകി.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കെ സുരേന്ദ്രന് പുതിയ പദവി ലഭിച്ചതോടെയാണ് സുരക്ഷാഭീഷണി നിലനിൽക്കുന്നതായി ഇൻ്റലിജൻസ് നിരീക്ഷിച്ചത്.
നിലവിലെ സാഹചര്യത്തിൽ എക്സ് കാറ്റഗറി സുരക്ഷ അനിവാര്യമാണെന്നും ഉത്തരവിൽ പറയുന്നു.
നേരത്തെ തന്നെ ഗൺമാനെ നിയോഗിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അത് നിരസിക്കുകയായിരുന്നു.

