സാലറി കട്ട് നടപ്പിലാക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് സംസ്ഥാന സർക്കാർ

0
163

സാലറി കട്ട് നടപ്പിലാക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് സംസ്ഥാന സർക്കാർ.
നിലവിലെ സാമ്പത്തികപ്രതിസന്ധി അതി രൂക്ഷമായതിനാലാണ് നിലപാട്. ഇക്കാര്യം സംസ്ഥാന ധനകാര്യ വകുപ്പ് അറിയിച്ചു. എന്നാൽ, നടപടികൾ ഏകപക്ഷീയമാകില്ല. ജീവനക്കാർക്കായി കൂടുതൽ ആശ്വാസ പദ്ധതികൾ നടപ്പാക്കുമെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് അറിയിച്ചു.

ശമ്പളം നൽകാൻ 2,000 കോടി രൂപയുടെ വായ്പയെടുക്കണം നിലവിലെ സാഹചര്യത്തിൽ അതേറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന കാര്യമാണെന്നാണ് വിലയിരുത്തൽ. അതേസമയം, ഇക്കാര്യത്തിൽ അന്തിമ തീരുമാനം സിപിഐഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം മതിയെന്ന് സിപിഐഎം സെക്രട്ടേറിയറ്റ് നിർദേശിച്ചു.

ശമ്പളം എങ്ങനെ പിടിക്കണമെന്ന് ഇതുവരെ തീരുമാനമാകാത്തതിനാൽ ഈ മാസത്തെ ശമ്പളം പൂർണമായും നൽകും. ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള മാനദണ്ഡങ്ങൾ തീരുമാനിക്കാൻ അടുത്തമാസം 20 വരെ സമയമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here