Kerala News

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാൻ നീക്കം

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാൻ നീക്കം. ലേലം ചെയ്‌തോ വില്‍പന നടത്തിയോ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനാണ് ശ്രമിക്കുന്നത്.

2000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസില്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ദാനിയേല്‍, ഭാര്യ പ്രഭ, മറ്റ് മക്കളായ റിനു, റീബ, റിയ എന്നിവരാണ് അറസ്റ്റിലായ പ്രതികൾ
ഇവര്‍ക്ക് 125കോടിയോളം രൂപയുടെ ആസ്തിയുള്ളതായി കണ്ടെത്തിയിരുന്നു.

പ്രതികളുടെ സ്വത്ത് കണ്ടെത്താന്‍ ആഭ്യന്തര വകുപ്പ് വെള്ളിയാഴ്ച ഇറക്കിയ ഉത്തരവില്‍ പറയുന്നു. കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിക്ഷേപകരുടെ നഷ്ടം നികത്തുക എന്ന ഉദ്ദേശ്യത്തോടെ ഇത്തരമൊരു ഉത്തരവ് ഇറക്കിയിരിക്കുന്നത്.

രാജ്യത്ത് 21 ഇടങ്ങളിലാണ് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് വസ്തുവകകളുള്ളത്. തമിഴ്നാട്ടില്‍ മൂന്നിടത്തായി 48 ഏക്കര്‍ സ്ഥലം, ആന്ധ്ര പ്രദേശില്‍ 22 ഏക്കര്‍, തിരുവനന്തുപുരത്ത് മൂന്ന് വില്ലകള്‍, കൊച്ചിയിലും തൃശ്ശൂരിലും ആഡംബര ഫ്ലാറ്റുകള്‍, പുണെ, തിരുവനന്തപുരം, പൂയപ്പള്ളി എന്നിവിടങ്ങളില്‍ ഓഫീസ് കെട്ടിടം എന്നിവയുണ്ടെന്നും കണ്ടെത്തിയിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!