Trending

2021 ല്‍ ഒളിംപിക്‌സ് നടത്താന്‍ തയ്യാറെന്ന് ജപ്പാൻ

2021ല്‍ ഒളിപിംക്‌സ് നടത്താന്‍ തയ്യാറാണെന്ന് അറിയിച്ച് ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയിലായിരുന്നു 2021 ല്‍ ഒളിംപിക്‌സ് നടത്താന്‍ തയ്യാറാണെന്ന് സുഗ അറിയിച്ചത്.

മനുഷ്യര്‍ കൊവിഡിനെ അതിജീവിക്കുമെന്ന സന്ദേശം ഉയര്‍ത്തിപിടിക്കാന്‍ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ ജപ്പാന്‍ തയ്യാറാണെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.” എല്ലാവരെയും ഒളിംപിക്‌സ് വേദിയിലേക്ക് സുരക്ഷിതമായി സ്വീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ഐക്യരാഷ്ട്രസഭയില്‍ സുഗ അറിയിച്ചു.

2020ലെ ജൂലായില്‍ നടത്താനിരുന്ന ഒളിംപിക്‌സ് ചരിത്രത്തിലാദ്യമായി കൊവിഡ് പശ്ചാത്തലത്തില്‍ ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി നീട്ടിവെക്കുകയായിരുന്നു.

ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഷിന്‍സോ ആബെ രാജിവെച്ചതിന് ശേഷമായിരുന്നു സുഗ പ്രധാനമന്ത്രിയായി ചുമതല ഏറ്റെടുത്തത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!