Kerala Local

മുക്കത്ത് വൃദ്ധയെ പീഡിപ്പിച്ച കേസ് രണ്ടാം പ്രതി പിടിയിൽ

മുക്കം മുത്തേരിയിൽ ഓട്ടോ യാത്രക്കിടെ വയോധികയെ പീഡിപ്പിക്കുകയും ആഭരണങ്ങൾ കവർച്ച ചെയ്യുകയും ചെയ്ത കേസിൽ രണ്ടാം പ്രതി വേങ്ങര ചേറൂർ സ്വദേശി ജമാലുദ്ധീൻ (26) ബാംഗ്ലൂരിന് സമീപം ജിഗണി എന്ന സ്ഥലത്ത് വെച്ച് പോലീസ് പിടികൂടി. മുക്കം പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.

2020 ജൂലൈ രണ്ടാം തീയ്യതി മുത്തേരിയിൽ ഹോട്ടൽ ജീവനക്കാരിയായ വയോധിക വാഹനം കാത്തു നിൽക്കുമ്പോൾ ഒന്നാം പ്രതി മലപ്പുറം കൊണ്ടോട്ടി നമ്പില്ലത്ത് മുജീബ് റഹ്മാൻ ചോമ്പാല നിന്നും മോഷ്ടിച്ച ഓട്ടോയിൽ കയറ്റി കൊണ്ടുപോയി കൈയും കാലും കുട്ടി കെട്ടി വായിൽ തുണി തിരുകി ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് അതിക്രൂരമായി പീഡിപ്പിക്കുകയും ഗുരുതരമായി തലക്ക് പരിക്കേൽപിക്കുകയും , വ്യദ്ധയുടെ വസ്ത്രങ്ങൾ കഷ്ണങ്ങളാക്കുകയും ചെയ്ത ശേഷം സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത് ഒറ്റപ്പെട്ട സ്ഥലത്ത് വൃദ്ധയെ ഉപേക്ഷിക്കുകയായിരുന്നു.

പോലീസിന്റെ മികവാർന്ന അന്വേഷണത്തിനിടയിൽ പൂളപ്പൊയിൽ എന്ന സ്ഥലത്ത് വച്ച് ഈ കേസിലെ മൂന്നാം പ്രതിയും ജമാലുദ്ധീൻറ കാമുകിയുമായ സൂര്യപ്രഭ, സഹോദരൻ ചന്ദ്രശേഖരനേയും 10 കിലോ കഞ്ചാവ് ഇവർ ബൈക്കിൽ കടത്തുന്നതിനിടെ പിടികൂടിയ സമയം വീട്ടിലുണ്ടായിരുന്ന ജമാലുദ്ധീൻ രക്ഷപെടുകയായിരുന്നു. ഇതിനിടെ ഒന്നാം പ്രതി മുജീബിനെ അന്വേഷണ സംഘം ഓമശ്ശേരിയിൽ വച്ച് പിടികൂടിയിരുന്നു.

പീഡനത്തിനുപയോഗിച്ച ഓട്ടോറിക്ഷക്ക് വ്യാജ നമ്പർ പ്ലേറ്റ് തരപ്പെടുത്തി കൊടുത്തതും കവർച്ച ചെയ്ത സ്വർണം കൊടുവള്ളിയിൽ വിൽപന നടത്തിയതും ജമാലുദ്ധീനും, കാമുകി സൂര്യപ്രഭയും ചേർന്നാണ് ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തതോടെ കേരളത്തിൽ നിന്നും രക്ഷപെട്ട പ്രതി അതീവ രഹസ്യമായി മൊബൈൽ ഫോണുകൾ ഉപയോഗിക്കാതെ ബംഗ്ലൂരിലെ ജിഗിനിയിൽ ഒളിവിൽ താമസിക്കുകയായിരുന്നു.

ജമാലുദ്ദീൻ കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസിലും, മെഡിക്കൽ കോളജ് പോലീസ് സ്‌റ്റേഷനിൽ കള്ളനോട്ടു കേസിലും പ്രതിയാണ് ഈ കേസിലെ ഒന്നാം പ്രതി മുജീബ് ജയിലിലിൽ നിന്നും കൊറോണ സെല്ലിൽ പാർപ്പിച്ച് വരവെ സെപ്തംബർ ഇരുപതാം തീയ്യതി തടവ് ചാടിയിട്ടുമുണ്ട്. പ്രതിയെക്കുറിച്ച് റൂറൽ SP Dr ശ്രീനിവിസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി DYSP . ടി.അഷ്റഫ് ,മുക്കം ഇൻസ്പെക്ടർ ബി.കെ സിജു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലുള്ള എസ്.ഐ രാജീവ് ബാബു, വി.കെ സുരേഷ്, സൈബർ സെൽ എസ്സ.ഐ സത്യൻ കാരയാട് എ.എസ് ഐ ഷിബിൽ ജോസഫ് എന്നിവരടങ്ങിയ സംഘമാണ് ബാഗ്ലൂരിൽ വച്ച് പ്രതിയെ പിടികൂടിയത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!