Kerala News

വെയര്‍ഹൗസിംഗ് കോര്‍പറേഷന്‍ ഓഫീസ് കുന്ദമംഗലത്ത് പ്രവര്‍ത്തനമാരംഭിച്ചു

സംസ്ഥാന വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ കോഴിക്കോട് റീജ്യനല്‍ ഓഫീസും സ്റ്റേറ്റ് വെയര്‍ഹൗസും കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷനില്‍ പി.ടി.എ റഹീം എം.എല്‍.എ
ഉദ്ഘാടനം ചെയ്തു. കോഴിക്കോട് നടക്കാവില്‍ വാടക കെട്ടിടത്തില്‍ പ്രവൃത്തിച്ചു വന്ന ഈ ഓഫീസ് കുന്ദമംഗലം മിനി സിവില്‍സ്റ്റേഷന്‍റെ രണ്ടാം നിലയില്‍ വിശാലമായ
സൗകര്യങ്ങളോടെയാണ് പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്.

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളാണ് കുന്ദമംഗലത്തെ റീജ്യണല്‍ ഓഫീസിന് കീഴില്‍ വരുന്നത്. ഇതൊപ്പം സ്റ്റേറ്റ് വെയര്‍ഹൗസിന്‍റെ കോഴിക്കോട് യൂണിറ്റ് ഓഫീസും കുന്ദമംഗലത്തേക്ക് മാറ്റിയിട്ടുണ്ട്. ഏഴ് സ്റ്റേറ്റ് വെയര്‍ഹൗസ്
യൂണിറ്റുകള്‍ കോഴിക്കോട് റീജ്യണല്‍ ഓഫീസിന് കീഴിലാണ് വരുന്നത്.

കേന്ദ്ര സര്‍ക്കാരിന്‍റേയും സംസ്ഥാന സര്‍ക്കാരിന്‍റേയും സംയുക്ത നിയന്ത്രണത്തിലുള്ള വെയര്‍ഹൗസിംഗ് കോര്‍പറേഷന്‍ കാര്‍ഷികോല്‍പന്നങ്ങളുടെ സംഭരണവും സൂക്ഷിപ്പും സുപ്രധാന ചുമതലയായി ഏറ്റെടുത്ത് പ്രവൃത്തിക്കുന്ന ഒരു സംവിധാനമാണ്. കര്‍ഷകര്‍ ഏല്‍പ്പിക്കുന്ന ഉത്പന്നങ്ങള്‍ ക്ഷുദ്രജീവികളുടേയോ കീടങ്ങളുടേയോ ശല്യമില്ലാതെ സൂക്ഷിക്കുന്നതിലും ഗവേഷണത്തിലൂടെ കണ്ടെത്തി ഉത്പാദിപ്പിക്കുന്ന കീടനീശിനികള്‍
വിതരണം ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ സ്ഥാപനമാണ് സംസ്ഥാനത്തെ സുപ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ ക്ഷുദ്ര ജീവികളുടെ നശീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത്.

കര്‍ഷകര്‍ക്ക് ഉയര്‍ന്ന വില ഉറപ്പ് വരുത്തുകയും ഏല്‍പ്പിക്കുന്ന ഉത്പന്നങ്ങള്‍ ഗുണമേന്മയിലോ തൂക്കത്തിലോ കുറവുവരാതെ സംരക്ഷിക്കുകയും കാര്‍ഷിക ലോണുകള്‍ ലഭ്യമാക്കാന്‍ കര്‍ഷകരെ സഹായിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളും വെയര്‍ഹൗസിംഗ് കോര്‍പറേഷന്‍ നടത്തിവരുന്നു.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സുനിത പൂതക്കുഴിയില്‍ അദ്ധ്യക്ഷത വഹിച്ചു. വെയര്‍ഹൗസിംഗ് കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പി.എച്ച് അഷ്റഫ്
ഐ.പി.എസ്, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് പി. ശിവദാസന്‍ നായര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലീന വാസുദേവന്‍, വാര്‍ഡ് മെമ്പര്‍ എം.വി ബൈജു, വെയര്‍ഹൗസ് മാനേജര്‍ പി. അബ്ദുല്‍ മജീദ് സംസാരിച്ചു. വെയര്‍ഹൗസിംഗ് കോര്‍പറേഷന്‍ ഉത്തരമേഖലാ
സോണല്‍ മാനേജര്‍ പി.ടി പീറ്റര്‍ സ്വാഗതവും റീജ്യണല്‍ മാനേജര്‍ സി.കെ ഓംപ്രസാദ് നന്ദിയും പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!