ഇന്ത്യയിൽ കോവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ കഴിഞ്ഞ ദിവസം 96,424 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 52,14,678 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1174 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് മരണം 84,372 ആയി. മരണനിരക്ക് 1.62 ശതമാനമാണ്. 10,17,754 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 41.12 ലക്ഷം പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 78.86 ശതമാനമായി ഉയർന്നു.

