Kerala News

മന്ത്രി കെ ടി ജലീലിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ വ്യാപക പ്രതിഷേധം

   

മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് വ്യാപക പ്രതിഷേധം. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യൂത്ത് ലീഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്

കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് നടന്ന യൂത്ത് ലീഗ് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.. കമ്മീഷണർ ഓഫീസിന് മുന്നിൽ നിലയുറപ്പിച്ച് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്.

മന്ത്രിയുടെ വളാഞ്ചേരിയിലെ വീട്ടിലേക്ക് ബിജെപി പ്രവർത്തകർ ഉൾപ്പെടെയാണ് മാർച്ച് സംഘടിപ്പിക്കുന്നത്. പ്രദേശത്ത് വൻ പൊലീസ് സന്നാഹം എത്തിയിട്ടുണ്ട്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. മന്ത്രിയുടെ വിശദീകരണത്തിൽ ഇഡി ഉദ്യോഗസ്ഥർ തൃപ്തരല്ലെന്നാണ് വിവരം. മന്ത്രിയെ ചോദ്യം ചെയ്യാൻ കസ്റ്റംസും തീരുമാനിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ വിവിധയിടങ്ങളിൽ വ്യാപക പ്രതിഷേധം അരങ്ങേറുന്നത്.

ഫോർവേഡ് ബ്ലോക്ക് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം ബസ്റ്റാന്റ് പരിസരത്ത് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി കായക്കൽ അഷറഫ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!