ഉപതെരഞ്ഞെടുപ്പ് അനവസരത്തിലാണെന്ന് ചവറയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോൺ.
അഞ്ച് മാസത്തേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ നിയമസാധ്യത പരിശോധിക്കണം. കോവിഡിന്റെ പശ്ചാത്തലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പും മാറ്റിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജമാണെന്നും എന്നാൽ തെരഞ്ഞെടുപ്പ് ഇപ്പോൾ ആവശ്യമില്ലായെന്നും സ്ഥാനാർഥി പറഞ്ഞു.നിലവിലെ സാഹചര്യത്തിൽ സർവ്വകക്ഷി യോഗത്തിൽ ജനങ്ങളുടെ താത്പര്യം ഉന്നയിക്കുമെന്നും . യോജിപ്പിന്റെ പാത കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

