തെക്ക്-കിഴക്ക് അറബിക്കടലിലും , അതിനോട് ചേർന്നുള്ള മധ്യ-കിഴക്ക് അറബിക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥവകുപ്പ് . ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
രണ്ട് ദിവസത്തേക്കാണ് മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരത്ത് മഴ തുടരുകയാണ്.
കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലേർട്ടാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

