സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. . രോഗം സ്ഥിരീകരിച്ചവരില്‍ 971 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. ഇതില്‍ 79 പേരുടെ ഉറവിുടം വ്യക്തമല്ല. 66 പേര് വിദേശത്ത് നിന്നും വന്നവരാണ്. 125 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നു. 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗമുണ്ട്. സംസ്ഥാനത്ത് ഇന്ന് 1234 പേരാണ് രോഗമുക്തി നേടിയത്.
7 മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് ചോമ്പാല പുരുഷോത്തമൻ (66), ഫറോക്കിലെ പ്രഭാകരൻ (73), കക്കട്ട് മരക്കാർകുട്ടി (70), കൊല്ലം വെഴിനല്ലൂർ അബ്ദുൽ സലാം (58), കണ്ണൂര്‍ ഇരിക്കൂർ യശോദ (59), കാസർകോട് ഉടുമ്പുന്തല അസൈനാർ ഹാജി (76), എറണാതുളം തൃക്കാക്കര ജോർജ് ദേവസി (83) എന്നിവരാണു മരിച്ചത്.
പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ച്;
തിരുവനന്തപുരം 274 കൊല്ലം 30 പത്തനംതിട്ട 37 ഇടുക്കി 39 കോട്ടയം 51, ആലപ്പുഴ 108 എറണാകുളം 120 തൃശൂര്‍ 86 പാലക്കാട് 41 മലപ്പുറം 167 കോഴിക്കോട് 39 വയനാട് 14 കണ്ണൂര്‍ 61, കാസര്‍ഗോഡ് 128
നെഗറ്റീവ് ആയവര്‍, ജില്ല തിരിച്ച്;
തിരുവനന്തപുരം 528 കൊല്ലം 49 പത്തനംതിട്ട 46 ഇടുക്കി 58 കോട്ടയം 47, ആലപ്പുഴ 60 എറണാകുളം 35 തൃശൂര്‍ 51 പാലക്കാട് 13 മലപ്പുറം 77 കോഴിക്കോട് 72 വയനാട് 40 കണ്ണൂര്‍ 53, കാസര്‍ഗോട് 105
കഴിഞ്ഞ 24 മണിക്കൂറിനിടെ 25,096 സാമ്പിളുകളാണ് പരിശോധിച്ചത്. 1,47,074 പേരാണ് നിരീക്ഷണത്തിലുള്ളത്. 11,167 പേര് ആശുപത്രികളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 1444 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 4,17,939 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 6,444 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതു കൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട 1,30,614 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 1,950 സാമ്പിളുകളുടെ ഫലം വരാനുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 515 ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

