Kerala News

മൽസ്യത്തൊഴിലാളികൾ വള്ളം മറിഞ്ഞു കാണാതായ സംഭവം : വേദനാജനകമായ വാർത്തയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

എറണാകുളം : എളംകുന്നപുഴയിൽ വള്ളം മറിഞ്ഞ് മൂന്ന് മൽസ്യത്തൊഴിലാളികൾ കാണാതായത് വളരെ വേദനാജനകമായ വാർത്തയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുക്കാട് സ്വദേശി സിദ്ധാര്‍ഥന്‍, നായരമ്പലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവന്‍ എന്നിവരെയാണ് ഇന്ന് അപകടത്തിൽ കാന്തായിരിക്കുന്നത്. ഫയർഫോഴ്‌സും രക്ഷാ പ്രവർത്തകരും തിരച്ചിൽ ഊർജ്ജിതമായി നടത്തി കൊണ്ടിരിക്കുകയാണെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

ബംഗാൾ കടൽ തീരത്ത് ന്യൂനമർദ്ധം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ അതി ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഇന്നും നാളെയും ചില ജില്ലകളിൽ ദുരന്ത നിവാരണ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടലിൽ പോകുന്നകരും കടൽത്തീരത്ത് വസിക്കുന്നവരുമായവർ എല്ലാവിധ കരുതലുകളും എടുക്കേണ്ടതാണ് അദ്ദേഹം കുറിപ്പിൽ പറയുന്നു.

കഴിഞ്ഞ രണ്ട് വർഷങ്ങളിലും കേരളം അനുഭവിച്ച ദുരിതക്കയത്തിൽ നിന്ന് മനുഷ്യജീവനുകളെ കരക്കെത്തിക്കാൻ മുന്നിൽ നിന്നവരാണ് മൽസ്യത്തൊഴിലാളികൾ. പ്രകൃതിക്ഷോഭങ്ങളെ അതിജീവിച്ച് കേരളത്തിന്റെ സ്വന്തം സൈന്യമായവരാണ് മൽസ്യത്തൊഴിലാളികൾ. അവർ തിരികെ വരുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!