മൽസ്യത്തൊഴിലാളികൾ വള്ളം മറിഞ്ഞു കാണാതായ സംഭവം : വേദനാജനകമായ വാർത്തയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
എറണാകുളം : എളംകുന്നപുഴയിൽ വള്ളം മറിഞ്ഞ് മൂന്ന് മൽസ്യത്തൊഴിലാളികൾ കാണാതായത് വളരെ വേദനാജനകമായ വാർത്തയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുക്കാട് സ്വദേശി സിദ്ധാര്‍ഥന്‍, നായരമ്പലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവന്‍ എന്നിവരെയാണ് ഇന്ന് അപകടത്തിൽ കാന്തായിരിക്കുന്നത്. ഫയർഫോഴ്‌സും രക്ഷാ പ്രവർത്തകരും തിരച്ചിൽ ഊർജ്ജിതമായി നടത്തി കൊണ്ടിരിക്കുകയാണെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ബംഗാൾ കടൽ തീരത്ത് ന്യൂനമർദ്ധം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ അതി ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഇന്നും നാളെയും ചില ജില്ലകളിൽ ദുരന്ത നിവാരണ […]
