വയനാട് : കനത്ത മഴയിൽ വീടിന് മുകളിൽ മരം വീണ് തവിഞ്ഞാൽ വാളാടിലെ വീടിന് മുകളിൽ മരം വീണ് ആറു വയസുകാരി മരണപ്പെട്ടു. ഇന്നലെ രാത്രിയോട് കൂടിയാണ് സംഭവം. തോളക്കര ആദിവാസി കോളനിയിലെ ജ്യോതികയാണ് മരിച്ചത്. സംഭവത്തിൽ കുഞ്ഞിന്റെ അച്ഛൻ ബാബുവിനും പരുക്കേറ്റു.
കനത്ത മഴയിൽ മരം കടപുഴകി വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. സംഭവ സമയം കുട്ടി ഉറങ്ങുകയായിരുന്നു. അപകടത്തിൽ അച്ഛൻ ബാബുവിന്റെ ഒരു കാൽ പൂർണമായി നഷ്ടപ്പെട്ടു.

