Kerala

രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് കുന്ദമംഗലത്ത് നടത്തിയ പരിശോധനയിൽ കൂടുതൽ പേർക്ക് കോവിഡ്

കോഴിക്കോട് : കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിൽ കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്ന് നടത്തിയ നടത്തിയ ആന്റിജൻ പി സി ആർ പരിശോധനയിൽ ഏഴിലധികം ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്.

199 ആന്റിജൻ പരിശോധനയും 19 പി സി ആർ പരിശോധനയുമാണ് ഇന്ന് ആരോഗ്യ വകുപ്പ് നടത്തിയിരിക്കുന്നത് ഇതിലാണ് കൂടുതൽ ആളുകൾക്ക് രോഗം സ്ഥിരീകരിച്ചതായി കണ്ടെത്തിയിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരെ കൂടുതൽ പരിശോധനയ്ക്കും,ചികിത്സയ്ക്കുമായി മെഡിക്കൽ കോളിജിലെ കോവിഡ് സെന്ററിലേക്ക് മാറ്റും.

കുന്ദമംഗലം കെ എസ് ഇ ബി സബ് സ്റ്റേഷനിലെ കരാറു തൊഴിലാളികൾക്കും . പൈങ്ങോട്ടുപുറത്തെ മലബാർ ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസ് സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റിൽ ജീവനക്കാർക്കും ഉൾപ്പടെയുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിസങ്ങളിൽ പൈങ്ങോട്ടുപുറത്തെ മലബാർ ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസ് സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റിലെ ജീവനക്കാർക്കും, കെ എസ് ഇ ബി സബ് സ്റ്റേഷനിലെ കരാർ തൊഴിലാളികൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ ജാഗ്രത ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!