പ്രാഥമിക പരിശോധനയില്‍ കൊവിഡ് പോസിറ്റീവായി സംശയിക്കപ്പെടുന്ന എല്ലാ മരണവും കൊവിഡ് മരണമായി കണക്കാക്കില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. ലോകാരോഗ്യസംഘടനയുടെ അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ അനുസരിച്ചു മാത്രമേ കൊവിഡ് മരണം സ്ഥിരീകരിക്കാനാകൂ എന്നും മന്ത്രി പറഞ്ഞു. കൊവിഡ് മൂര്‍ച്ഛിച്ച് അതുമൂലം അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി മരണമടയുന്നതിനെ മാത്രമേ കൊവിഡ് മരണമായി കണക്കാക്കൂ. മറ്റു ഗുരുതര അസുഖങ്ങള്‍ ഉള്ള ഒരാള്‍ ആ അസുഖം മൂര്‍ച്ഛിച്ച് മരണമടയുന്നുവെങ്കില്‍, പോസിറ്റീവാണെങ്കില്‍ പോലും കൊവിഡ് മരണത്തില്‍പ്പെടുത്തില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
പ്രാഥമിക പരിശോധനയില്‍ കൊവിഡ് പോസിറ്റീവാവുന്ന എല്ലാ മരണവും കൊവിഡ് മരണമായി കണക്കാക്കില്ല; ആരോഗ്യമന്ത്രി

