ആലുവയിൽ നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന് ചികിത്സ കിട്ടാതെ മരണപ്പെട്ടു. കടുങ്ങല്ലൂരിൽ താമസിക്കുന്ന രാജു-നന്ദിനി ദമ്പതികളുടെ മകൻ പൃഥ്വിരാജാണ് മരണപ്പെട്ടത്. നാണയം വിഴുങ്ങിയ കുട്ടിയുമായി കുഞ്ഞിന് ചികിത്സ തേടി ആലുവ മെഡിക്കൽ കോളജ് ആശുപത്രി ഉൾപ്പടെ ആശുപത്രിയിൽ കയറി ഇറങ്ങിയിട്ടും ചികിത്സ ലഭിക്കാതെയാണ് മരണപ്പെട്ടത്.
കണ്ടയിൻമെന്റ് സോണിൽ വരുന്നതിനായി അഡ്മിറ്റ് ചെയ്യാൻ കഴിയില്ല എന്ന് ആശുപത്രി അധികൃതർ പറഞ്ഞതായി കുട്ടിയുടെ ‘അമ്മ മാധ്യമങ്ങളോടായി പറഞ്ഞു.

