രാജ്യത്ത് ഒരോ ദിവസവും കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 57,118 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 16,95,988 ആയി. മരണസംഖ്യയിലും ക്രമാതീതമായ ഉയര്‍ച്ചയാണ് രാജ്യത്ത് ഉണ്ടാവുന്നത്. 764 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണം 36,511 ആയി ഉയര്‍ന്നു.
മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും ഇന്നലെയും പതിനായിരത്തിലേറെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തെലങ്കാനയില്‍ ഇന്നലെ 2083 പേര്‍ക്ക് കോവിഡ്. ഹൈദരാബാദില്‍ മാത്രം 578 രോഗികള്‍. 17754 പേര്‍ ചികിത്സയില്‍. 64786 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. ആകെ മരണം 530. കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും അയ്യായിരത്തിലേറെ പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

