കുന്ദമംഗലം: സ്വീകാർ ഹോട്ടലിനു സമീപത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികനും കാൽ നടക്കാർക്കും പരിക്ക്.
കാർ നിയന്ത്രണം വിട്ട് അമിത വേഗത്തിൽ ബൈക്കിൽ വന്നിടിച്ച് അപകടമുണ്ടാകുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സമീപ പ്രദേശത്ത് നിർത്തിയിട്ട മറ്റു നാലോളം വാഹനങ്ങളിലും കാറ് വന്നു ഇടിക്കുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
പരിക്ക് പറ്റിയ ബൈക്ക് യാത്രികനെ ഇതുവഴി നടന്നു പോയ കാൽ നടക്കാർക്കും, കാറിലെ സ്ത്രീക്കും പരിക്കുണ്ട് . ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്

