ആലപ്പുഴ: പട്ടണക്കാട് ചികിത്സയിലിരിക്കെ മരിച്ച വൃദ്ധന് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് രേഖപെടുത്തുന്ന രണ്ടാമത്തെ കൊവിഡ് മരണമാണിത്.
പട്ടണക്കാട് മൂന്നാം വാർഡ് ചാലുങ്കൽ ചക്രപാണി (79)യുടെ മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ചക്രപാണി കഴിഞ്ഞ ശനിയാഴ്ച്ചയാണ് മരിച്ചത്.

