തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നിലവിൽ വേണ്ടെന്നു മന്ത്രിസഭാ തീരുമാനം.
സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നത് അപ്രയോഗികമാണെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍.
എന്നാൽ വ്യാപനം ശക്തമായ പ്രദേശങ്ങളിൽ നിയന്ത്രണം കര്‍ശനമാക്കാനും യോഗ തീരുമാനം.
കഴിഞ്ഞ സര്‍വകക്ഷി യോഗത്തില്‍ തന്നെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ട എന്ന തീരുമാനം വന്നിരുന്നു. വിദഗ്ധ സമതിയിലെ പല അംഗങ്ങളും ലോക്ക് ഡൗണിന് എതിരായ നിലപാടായിരുന്നു കൈക്കൊണ്ടത്.
അതേസമയം രോഗവ്യാപനം കൂടിയ മേഖലകളില്‍ കര്‍ശനമായ നിയന്ത്രണം ഉണ്ടാകും. കണ്ടെയ്മെന്റ് സോണുകളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കാനും തീരുമാനമായി.

