കോവിഡ് രോഗികളുടെ എണ്ണത്തില്‍ നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ ഓഗസ്റ്റ് അവസാനത്തോടെ രോഗികളുടെ എണ്ണം നാലായിരത്തിലേക്ക് എത്തുമെന്ന് ആരോഗ്യവകുപ്പ്. ഇത് നേരിടുവാന്‍ ശക്തമായ നിയന്ത്രണം ആവശ്യമാണെന്നാണ് ആരോഗ്യവകുപ്പ് ജില്ലാ ഭരണകൂടത്തോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
നിലവില്‍ 750 ഓക്സിജന്‍ സിലിണ്ടറുകളും, 370 വെന്റിലേറ്ററുകളുമാണുള്ളത്. രോഗികളുടെ എണ്ണം വര്‍ദ്ധിച്ചാല്‍ ഈ സംവിധാനങ്ങള്‍ മതിയാവാതെ വരും. ഈ സാഹചര്യം മുന്നില്‍ കണ്ട് 23 വെന്റിലേറ്ററുകള്‍ കൂടി വാങ്ങുവാന്‍ എം.എല്‍.എമാര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ഓഗസ്റ്റ് മാസത്തോടെ കോഴിക്കോട് രോഗികളുടെ എണ്ണം വര്‍ധിച്ചേക്കുമെന്ന് ആരോഗ്യവകുപ്പ്

