News

തിരുവനന്തപുരം നഗരത്തിലെ രണ്ട് യാചകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തിരുവനന്തപുരം നഗരത്തിലെ രണ്ട് യാചകര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു.

ആന്റിജന്‍ പരിശോധന നടത്തിയ നഗരത്തിലെ 84 യാചകരില്‍ നിന്നാണ് രണ്ടുപേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ നഗരത്തിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.


അതേസമയം കൊവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവായ ശേഷിക്കുന്ന 82 യാചകരെ നഗത്തിലെ അട്ടക്കുളങ്ങര സ്‌കൂളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ യാചകരുടെ കൊവിഡ് ബാധ ഭീഷണി ഉയര്‍ത്തില്ലെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ മൂന്നാഴ്ചയായി നഗരം ട്രിപ്പിള്‍ ലോക്കായതിനാല്‍ യാചകര്‍ സഞ്ചിച്ചിട്ടില്ലെന്നും ഇവര്‍ക്ക് ഭക്ഷണവും താമസ സൗകര്യവും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഒരുക്കിയിട്ടുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!