സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണംകൂടി. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍ (71), കാസര്‍കോട് കുമ്പള അരീക്കാടി സ്വദേശി അബ്ദുള്‍ റഹ്മാന്‍ (71) എന്നിവരാണ് മരിച്ചത്.
അബ്ദുള്‍ ഖാദര്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സമ്പര്‍ക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചത്. എന്നാല്‍ ഉറവിടം ഇതുവരെയും വ്യക്തമായിട്ടില്ല.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ 18ാം തിയതിയാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നത്. 19ന് ഇദ്ദേഹത്തിന്റെ സ്രവ സാമ്പിള്‍ പരിശോധനക്ക് അയച്ചപ്പോള്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഇരിക്കെയാണ് അരീക്കാടി സ്വദേശി അബ്ദുള്‍ റഹ്മാന്റെ മരണം. അദ്ദേഹം വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു. ഇതോടെ കാസര്‍കോട് മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ആയി.

