Kerala

ഹർജി‌ തള്ളി എന്‍ഐഎ അന്വേഷിക്കുന്ന കേസിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി

കൊച്ചി: സ്വർണക്കടത്ത്‌, സ്‌പ്രിംക്ലർ, ഇ മൊബിലിറ്റി എന്നിവയിൽ മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവർക്കെതിരെ ക്രിമിനൽ കേസെടുത്ത് അന്വേഷിക്കണമെന്ന പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. ‌ചീഫ്‌ ജസ്‌റ്റിസ്‌ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി‌ തള്ളിയത്‌.

എന്‍ഐഎ അന്വേഷിച്ചുകൊണ്ടിരിക്കുന്ന സ്വർണക്കടത്ത്‌ കേസ് അന്വേഷണ സംഘം എല്ലാ വശങ്ങളും പരിശോധിക്കുന്ന സാഹചര്യത്തിൽ കേസിൽ ഇടപെടില്ലെന്നും ഹൈക്കോടതി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖരെ കേസിൽ എതിർകക്ഷി ആക്കിയതുകൊണ്ടുമാത്രം അന്വേഷണത്തിന്‌ ഉത്തരവിടാനാവില്ലെന്നും കോടതി വ്യക്‌തമാക്കി .ചേര്‍ത്തല സ്വദേശി മൈക്കിള്‍ വര്‍ഗീസ് ആണ് അന്വേഷണം ആവശ്യപ്പെട്ട്‌ ഹര്‍ജി സമര്‍പ്പിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!