Kerala Sport

കോഴിക്കോട് വാഹനാപകടം: കാലിക്കറ്റ് എഫ്സി താരം റിജോൺ ജോസിന് ദാരുണാന്ത്യം

കോഴിക്കോട് ക്രിസ്ത്യൻ കോളേജിന് സമീപം ഗാന്ധി റോഡ് മേൽപ്പാലത്തിലുണ്ടായ വാഹന അപകടത്തിൽ കാലിക്കറ്റ് എഫ്.സി താരം റിജോൺ ജോസ് (29) മരിച്ചു. അപകടത്തിൽ കാലിക്കറ്റ് എഫ്.സിയിലെ മറ്റൊരു താരവും മുൻ സന്തോഷ് ട്രോഫി താരവുമായ ഗനി അഹമ്മദ് നിഗത്തിന് ഗുരുതരമായി പരിക്കേറ്റു.

ഞായറാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 12:15-ഓടെ റിജോൺ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് വരാനിരിക്കുന്ന സൂപ്പർ ലീഗ് കേരള ടൂർണമെന്റിനായി കാലിക്കറ്റ് എഫ്.സി തങ്ങളുടെ ടീമിനെ പ്രഖ്യാപിച്ചത്. ജെ.ഡി.ടി ഗ്രൗണ്ടിൽ ടീമിന്റെ പരിശീലന ക്യാമ്പ് സജീവമായി നടന്നു വരുന്നതിനിടെയാണ് റിജോൺ ജോസിന്റെ വിയോഗം. പരിക്കേറ്റ ഗനി അഹമ്മദ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!