കോഴിക്കോട്: കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിലെ നഴ്സിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡോക്ടർമാർ അടക്കം 24 പേർ ക്വാറന്റീനിൽ. ഏഴ് ഡോക്ടർമാർ ഉൾപ്പെടെയാണ് നിരീക്ഷണത്തിൽ പോയത്.
പതിനാറ് സീനിയർ നഴ്സുമാരും, ഒരു നഴ്സിംഗ് അസിസ്റ്റന്റ് എന്നിവരും നിരീക്ഷണത്തിൽ പോയിട്ടുണ്ട്. രണ്ട് ദിവസങ്ങൾക്ക് മുൻപ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ നേഴ്സിനെ ഹോസ്റ്റലിൽ നിരീക്ഷണത്തിലാക്കിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റുകയായിരുന്നു. ക്വാറന്റീനിലിരിക്കെ ഇവർക്ക് ഭക്ഷണം നൽകിയ രണ്ട് പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഏറെ ആശങ്ക ചെലുത്തുന്നുന്നതാണ് ഇവരുടെ രോഗ സ്ഥിരീകരണം.

