Kerala

‘പി നള്‍’ രക്തം ലഭ്യമായി അഞ്ചുവയസ്സുകാരിയുടെ ശസ്‌ത്രക്രിയ ഇന്ന്

എറണാകുളം : ഗുജറാത്തില്‍ താമസിക്കുന്ന മലപ്പുറം സ്വദേശി സന്തോഷിന്റെ മകൾ അനുഷ്‌കയ്ക്ക് ‘പി നള്‍’ എന്ന അപൂർവരക്തം ലഭ്യമായി. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് അപൂർവ രക്ത ഗ്രൂപ്പുള്ള അഞ്ചുവയസ്സുകാരിക്ക് ശസ്‌ത്രക്രിയ ആവിശ്യാർത്ഥം രക്തം ആവശ്യമായി വന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ രാജ്യത്ത് തന്നെ അപൂർവമായ ‘പി നള്‍” രക്തം മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നുള്ള വ്യക്തിയ്ക്കുണ്ടെന്ന് അറിയുകയും കുട്ടിക്കായി നൽകുകയുമായിരുന്നു . വെള്ളിയാഴ്ച വിമാനമാര്‍ഗം രക്തം കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചു. ഇന്നാണ് കുട്ടിയുടെ ശസ്ത്രക്രിയ.

ഒരുവര്‍ഷംമുമ്പ് ഗുജറാത്തില്‍വച്ച്‌ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് അനുഷ്‍കയുടെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഗുജറാത്തില്‍ നടന്ന ശസ്ത്രക്രിയക്കുശേഷം അണുബാധയുണ്ടായതിനെത്തുടര്‍ന്നാണ് വിദഗ്‌ധ ചികിത്സയ്ക്കായി എറണാകുളത്ത് എത്തിച്ചത്.
ഈ മാസം അഞ്ചിനാണ് ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ ഫെയ്‌സ്ബുക്കില്‍ ‘പി നള്‍’ ഗ്രൂപ്പിലുള്ള രക്തം ആവശ്യപ്പെട്ട് പോസ്റ്റിട്ടത്‌. അന്താരാഷ്ട്രതലത്തിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് ഇതേ രക്തഗ്രൂപ്പുള്ള മറ്റൊരാളെ കണ്ടെത്താനായത്. നാസിക് സ്വദേശിയായ ഇദ്ദേഹം രക്തം നല്‍കാന്‍ സന്നദ്ധത അറിയിക്കുകയും മുംബൈയിലെ ആശുപത്രിയിലെത്തി രക്തം നല്‍കുകയും ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!