News

ആശങ്കയോടെ രാജ്യം; 24 മണിക്കൂറിനിടെ 38,902 പേര്‍ക്ക് കോവിഡ്

രാജ്യത്ത് മാറ്റമില്ലാതെ കോവിഡ് രോഗബാധ ദിനംപ്രതി വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,902 പേര്‍ക്ക് കൂടി രാജ്യത്തു കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 10,77,618 ആയി. 543 പേരാമ് ഇന്നലെ മാത്രം മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 26,816 ആയി. 3,73,379 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതുവരെ 6,77,423 പേര്‍ രോഗമുക്തരായി.

രോഗവ്യാപനം ഏറ്റവും കൂടുതലുള്ള മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം മൂന്നു ലക്ഷം കടന്നു. 3,00,937 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 11,596 പേര്‍ മരിച്ചു. രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ ഇതുവരെ 1,65,714 കേസുകളും 2,403 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 1,21,582 ആയി. ഇതുവരെ 3,597 പേര്‍ മരിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!