ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ഭീഷണി അതി ശക്തമായി തുടരുന്നു. തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന കോവിഡ് കേസുകൾ 34000 കടന്നു. 24 മണിക്കൂറിനിടെ 34,884 പോസിറ്റീവ് കേസുകളും 671 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. മരിച്ചവരുടെ എണ്ണം 26,273 ആയി. രാജ്യത്ത് സ്ഥിരീകരിച്ച പോസിറ്റീവ് കേസുകൾ 1,038,716 ആയി. 653,750 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം 3,58,692 ആയി.
രോഗമുക്തി നിരക്ക് 62.93 ശതമാനമായി കുറഞ്ഞു. 24 മണിക്കൂറിനിടെ 17,994 പേർ രോഗമുക്തരായി.
ആകെ 1,34,33,742 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു. 24 മണിക്കൂറിനിടെ 361,024 സാമ്പിളുകളാണ് പരിശോധിച്ചത്.