Kerala

കുന്ദമംഗലത്ത് വീണ്ടും റോഡിലെ കുഴിയിൽ വീണ് അപകടം അപകട കുഴി മരണ കുഴിയാവുന്ന വരെ അധികൃതരുടെ കാത്തിരിപ്പ്

കോഴിക്കോട് :കുന്ദമംഗലത്ത് വീണ്ടും അപകടം വിതച്ച് പുതിയ ബസ്സ് സ്റ്റാൻഡിനു മുൻ വശത്തെ റോഡിലെ ഗർത്തം. മഴക്കാലമായതിനാൽ വെള്ളം നിറഞ്ഞ് റോഡിലെ കുഴി കാണാതെ പോയ ബൈക്ക് യാത്രികൻ അറിയാതെ കുഴിയിൽ ചാടി നിയന്ത്രണം വിട്ട് റോഡിൽ വീഴുകയായിരുന്നു. റോഡിൽ വലിയ അധികം തിരക്ക് ഇല്ലാത്തത് കൊണ്ടും എതിർ ദിശയിൽ വന്ന വാഹനങ്ങൾ കുറഞ്ഞത് കൊണ്ടും മാത്രമാണ് വലിയ അപകടം ഒഴിവായത്. അതേ സമയം പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപതിയിൽ പ്രവേശിപ്പിച്ചു.

ഇതേ ഗർത്തം കാരണം ജൂലൈ 16 ന് കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രികനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. പരിക്കേറ്റ വ്യക്തിയുടെ ജീവൻ ഭാഗ്യം കൊണ്ട് മാത്രമായിരുന്നു അന്നും രക്ഷപ്പെട്ടത്. നിലവിൽ ഓട്ടോ തൊഴിലാളികളും മറ്റു വ്യാപാരികളും ചില അപകട സൂചക കുഴിയെന്ന രീതിയിൽ മരവും മറ്റും ഈ കുഴിയിൽ സ്ഥാപിച്ചിട്ടുണ്ട്.

നേരത്തെയും റോഡിലെ ഈ ഗർത്തം വലിയ രീതിയിലുള്ള അപകടം സൃഷ്ടിക്കുന്നതായി നാട്ടുകാർ പരാതിപെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടായിരുന്നില്ല. ഇക്കാര്യം ഉന്നയിച്ച് കുന്ദമംഗലം ന്യൂസ് ഡോട് കോം തന്നെ നേരത്തെ നിരവധി തവണ വാർത്ത നൽകിയും കഴിഞ്ഞ അപകടത്തെ തുടർന്ന് അധികൃതരുടെ കണ്ണു തുറക്കാൻ ജീവൻ പൊലിയണോ? എന്ന് ചോദ്യം ഉന്നയിച്ച് വാർത്തയും നൽകിയിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തിലും വാർത്തകളിലും യാതൊരു നടപടിയുമില്ലാത്ത സാഹചര്യത്തിൽ വീണ്ടും അപകടങ്ങൾ ഉണ്ടാവാൻ സാധ്യത നില നിൽക്കുകയാണ്. അതൊരു പക്ഷെ ഒരാളിന്റെ ജീവനെടുക്കുന്നവരെയുള്ള അധികൃതരുടെ കാത്തിരിപ്പാവാം ഇത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!