തിരുവനന്തപുരം: സ്വർണ്ണ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നും നിരവധി അഴിമതി കേസുകളുടെ കൂടാരമാണ് ഇടത് സർക്കാരെന്നും ഉന്നയിച്ചുള്ള പ്രതിപക്ഷ സമരങ്ങൾക്കിടയിൽ, നിലവിലെ സാഹചര്യത്തിൽ സംസ്ഥാന മന്ത്രിസഭയ്ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരാൻ യു ഡി എഫ്.
കോൺഗ്രസ് നേതാവും എം എൽ യുമായ വി.ഡി. സതീശൻ അവിശ്വാസത്തിന് നോട്ടിസ് നൽകി. ഈ മാസം 27ന് നിയമസഭ ചേരുമ്പോൾ അവതരണാനുമതി നൽകിണമെന്ന് ആവശ്യം.

