ഇന്ത്യയിൽ ഡീസൽ വില വീണ്ടും വർധിപ്പിച്ചു. ലോക്ക് ഡൗൺ ഇളവ് വന്നതിന് ശേഷം ഡീസലിന് 11 രൂപ 24 പൈസയാണ് വർധിപ്പിചിരിക്കുന്നത്. ലിറ്ററിന് 13 പൈസയാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ ഡീസൽ വില 76 രൂപ 80 പൈസ ആയി.
ജൂലൈ 12ന് 12 പൈസയും, ജൂലൈ 13ന് 10 പൈസയും ഡീസൽ ലിറ്ററിന് വർധിപ്പിച്ചിരുന്നത്.
രാജ്യ തലസ്ഥാനത്ത് പെട്രോളിന് മുകളിൽ ഡീസലിന്റെ വില തുടരുകയാണ്.

