ധനകാര്യബില്‍ പാസാക്കുന്നതിന് വേണ്ടി നിയമസഭാ സമ്മേളനം ഈ മാസം 27 ന് ചേരും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ ഇക്കാര്യം തീരുമാനിച്ചത്.
സമ്മേളനത്തില്‍ ചോദ്യോത്തര വേളയും ശൂന്യ വേളയും ഒഴിവാക്കും. ധനബില്‍ പാസാക്കുക എന്നത് മാത്രമായിരിക്കും സമ്മേളന ലക്ഷ്യം. എന്നാല്‍ നിയമസഭ ചേരുന്ന സാഹചര്യമുണ്ടായാല്‍ സര്‍ക്കാരിനും സ്പീക്കര്‍ക്കുമെതിരെ പ്രമേയം പാസാക്കുമെന്ന് പ്രതിപക്ഷം നേരത്തെ അറിയിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രമേയം പാസാക്കുക.
അതേസമയം, ഇന്ന നടന്ന മന്ത്രിസഭ യോഗത്തില്‍ കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തി. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കൂടുതല്‍ ശക്തമാക്കും. അടുത്ത മാസം അവസാനത്തോടെ സംസ്ഥാനത്തെ സ്ഥിതി കൂടുതല്‍ മോശമാകുമെന്നാണ് വിലയിരുത്തല്‍.

