നടൻ അനുപം ഖേറിന്റെ കുടുംബാംഗങ്ങൾക്ക് കോവിഡ്. അമ്മ ദുലാരി, സഹോദരൻ രാജു, സഹോദര പത്നി റിമ, റിമയുടെ മകൾ വൃന്ദ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴഞ്ഞ ദിവസം നടന്മാരായ അമിതാബച്ചനും മകൻ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
അതേ സമയം അനുപം ഖേറിന്റെ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ കുടുംബാംഗങ്ങൾക്ക് ചെറിയ രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

