Kerala

കോഴിക്കോടിന്റെ തെരുവുകളില്‍ ഇനിയാരും അലയില്ല; ഉദയം ഹോം നാളെ പ്രവര്‍ത്തനമാരംഭിക്കും

തലചായ്ക്കാനിടമില്ലാതെയും കഴിക്കാന്‍ ഭക്ഷണമില്ലാതെയും കോഴിക്കോടിന്റെ തെരുവുകളില്‍ ഇനിയാര്‍ക്കും അലയേണ്ടി വരില്ല. ഇവര്‍ക്കായി മാങ്കാവില്‍ ആരംഭിക്കുന്ന ഉദയം ഹോം ഇന്ന് (ജൂലൈ 10) പ്രവര്‍ത്തനക്ഷമമാകും. ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത്, കോഴിക്കോട് കോര്‍പറേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ തണല്‍ സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണ് ഉദയം ഹോം ആരംഭിക്കുന്നത്. വിവിധ കാരണങ്ങളാല്‍ തെരുവുകളില്‍ കഴിയുന്നവര്‍ക്ക് അന്തിയുറങ്ങാന്‍ ഒരു സ്ഥിരം സംവിധാനമാണ് ഇതിലൂടെ സാക്ഷാത്ക്കരിക്കപ്പെടുന്നത്.

ബഹുനില കെട്ടിടത്തില്‍ സജ്ജമാക്കിയ ഉദയം ഹോം തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഇന്ന് (ജൂലൈ 10) ഉച്ചക്ക് 12.30ന് ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ എ.പ്രദീപ്കുമാര്‍, എം.കെ.മുനീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കലക്ടര്‍ സാംബശിവറാവു, സിറ്റി പൊലിസ് കമിഷണര്‍ എ.വി.ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും.

ഉദയം ഹോമില്‍ 180 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. നിലവില്‍ 163 പേരാണ് ഹോമില്‍ താമസിക്കാനെത്തുന്നത്. മുറികളില്‍ കട്ടില്‍, ബെഡ് തുടങ്ങിയവ മികച്ച രീതിയിലാണ് സജ്ജമാക്കിയിരിക്കുന്നത്. ഭക്ഷണം സ്വയം തയ്യാറാക്കാനുള്ള സൗകര്യവുമുണ്ട്. വിനോദപരിപാടികള്‍ ആസ്വദിക്കാനുള്ള സംവിധാനവുമുണ്ടാകും. ഹോമില്‍ താമസിക്കുന്നവര്‍ക്ക് ജോലികള്‍ക്ക് പോകുന്നതിനും തടസമില്ല. ലോക്ക്ഡൗണ്‍ കാലത്ത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 653 പേരെ തെരുവില്‍ നിന്ന് കണ്ടെത്തി വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പുകളിലായി പാര്‍പ്പിച്ചിരുന്നു. ഇവിടുന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തെരുവില്‍ കഴിയേണ്ടിവരുന്നവര്‍ക്ക് താമസിക്കാന്‍ ഒരു സ്ഥിരം കേന്ദ്രം എന്ന ആശയം ഉരുത്തിരിഞ്ഞത്.

ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന പ്രായമായവര്‍, സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയ 89 പേര്‍ വിവിധ സ്ഥാപനങ്ങളില്‍ സുരക്ഷിതരാണ്. 138 പേര്‍ നിര്‍മ്മാണ മേഖല, ഹോട്ടല്‍, ചെരുപ്പു കമ്പനി, ഫാമുകള്‍ തുടങ്ങിയയിടങ്ങളില്‍ ജോലിയില്‍ പ്രവേശിച്ചു. 78 പേര്‍ സ്വന്തം കുടുംബങ്ങളിലേക്ക് മടങ്ങി. 38 തമിഴ്നാട് സ്വദേശികള്‍ വ്യാഴാഴ്ച നാട്ടിലേക്ക് തിരിച്ചു. വിവിധ സന്നദ്ധസംഘടകളുടെ സഹായത്തോടെ ജില്ലാ ഭരണകൂടം നടത്തിയ ഈ ഇടപെടല്‍ ലോക്ക്ഡൗണ്‍ കാലത്തെ മാതൃകാ പ്രവര്‍ത്തനങ്ങളിലൊന്നായിരുന്നു. തെരുവുകളിലും കടവരാന്തകളിലും മഴയും വെയിലുമേറ്റ് കഴിഞ്ഞിരുന്നവര്‍ക്ക് തലചായ്ക്കാനായി സ്ഥിരം സംവിധാനമായി ഉദയം ഹോം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ജില്ലാഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒരു പൊന്‍തൂവല്‍ കൂടിയാവുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!