തിരുവനന്തപുരം: ഏപ്രിൽ 20 മുതൽ ജൂൺ 19 വരെ നൽകിയ ലോക്ഡൗൺ കാലത്തെ വൈദ്യുതി ബില്ലുകളിലെ ഇളവ് ഇന്ന് മുതൽ നടപ്പാക്കി തുടങ്ങും. ഗാർഹിക ഉപയോക്താക്കൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സബ്സിഡി ആനുകൂല്യം അടങ്ങിയ വൈദ്യുതി ബില്ലാണ് തിങ്കളാഴ്ച മുതൽ വിതരണം ചെയ്യുന്നത്. ‘കേരള ഗവൺമെന്റ് സബ്സിഡി’ എന്ന പേരിൽ അർഹമായ സബ്സിഡി തുക എത്രയെന്ന് ബില്ലിൽ രേഖപ്പെടുത്തിയിരിക്കും. രണ്ടുലക്ഷം ബില്ലുകളാണ് ഒരുദിവസം തയ്യാറാക്കുന്നത്.
ഏപ്രിൽ 20 മുതൽ ജൂൺ 19 വരെ നൽകിയ ലോക്ഡൗൺ കാലത്തെ ബില്ലുകൾക്കാണ് ഇളവ്. മുമ്പുള്ള ബിൽ തീയതി, മുമ്പ് അടച്ച തുക എന്നിവ ഉണ്ടാകും. ഇതിൽ ഭൂരിഭാഗവും സബ്സിഡിക്ക് അർഹരായ ഗാർഹിക ഉപയോക്താക്കളുടേതാണ്. ഇതിനകം ബില്ലടച്ചവർക്ക് സബ്സിഡി പ്രകാരം പുതിയ ബിൽ ക്രമപ്പെടുത്തി നൽകും. അടക്കാത്തവരാണെങ്കിൽ തൊട്ടുമുമ്പുള്ള ബില്ലിൽ സബ്സിഡിതുക കുറച്ച് പുതിയത് നൽകും.

